congress-
കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു

ആലുവ: കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് പി.എ. മുജീബ് അദ്ധ്യക്ഷത വഹിച്ചു. വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, ലത്തീഫ് പൂഴിത്തറ, സി.പി. നാസർ, ബാബു കൊല്ലംപറമ്പിൽ, എ.എ. മാഹിൻ, ലിസി സെബാസ്റ്റ്യൻ, ഹനീഫ ഞരളക്കാടൻ, ജോർജ്, ബിനീഷ് കുമാർ, മുഹമ്മദ് ഷഫീഖ്, നസീർ ചൂർണ്ണിക്കര, പി.എം. മൂസകുട്ടി, കെ.കെ. അജിത് കുമാർ, പി.എച്ച്. അസ്ലം, ജയ്സൺ പീറ്റർ, കെ. ജയകുമാർ, വിനോദ് ജോസ് എന്നിവർ സംസാരിച്ചു. കടുങ്ങല്ലൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 76 - മത് രക്തസാക്ഷിദിന അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡൻറ് എം.ബി. ജലീൽ, അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ്, സുബൈർ പെരിങ്ങാട്, അൻവർ, മാത്യൂസ്, കെ.എ. ഹൈദ്രോസ്, ജാഫർ എല്ലൂക്കര, റസാക്ക്, ഗഫൂർ കുഞ്ഞുണ്ണിക്കര എന്നിവർ സംസാരിച്ചു. രക്തസാക്ഷിത്വ സദസും സ്മൃതിഹാര സമർപ്പണവും ആലുവ: യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി "ഹേ റാം" എന്ന പേരിൽ ഗാന്ധി രക്തസാക്ഷിത്വ സദസ്സും ഗാന്ധി പ്രതിമയിൽ സ്മൃതിഹാരവും അണിയിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എച്ച്. അസ്ലം അദ്ധ്യക്ഷത വഹിച്ചു. വി.പി. ജോർജ്, ബാബു പുതനങ്ങാടി, എം.ജെ. ജോമി, ബിനീഷ് കുമാർ, പി.എ. മുജീബ്, ലത്തീഫ് പൂഴിത്തറ, അബ്ദുൽ റഷീദ്, അബൂബക്കർ സിദ്ദീഖ്, എം.എസ്. സനു, വി.എ. ഫഹദ്, അനൂജ് ജമാൽ, അനൂപ് ശിവശക്തി, എം.എം. സക്കീർ, മുഹമ്മദ് അസർ, സിറാജുദ്ദീൻ, തോപ്പിൽ അബു, കെ.എസ്. മുഹമ്മദ്‌ ഷെഫീഖ്, പി.വി. എൽദോസ്, ആനന്ദ്ജോർജ്, സൈജി ജോളി, ഹനീഫ ഞെരളക്കാടൻ, ബാബു കൊല്ലംപറമ്പിൽ, ലിസി സെബാസ്റ്റ്യൻ,ജി മാധവൻകുട്ടി, കെ കെ അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.