തൃപ്പൂണിത്തുറ: സമഗ്രശിക്ഷാ കേരളം, എറണാകുളം പ്രോജക്‌ട് തൃപ്പൂണിത്തുറ ബി.ആർ.സിയുടെ കീഴിൽ ചോറ്റാനിക്കര ഡോ. അംബേദ്‌കർ സ്‌മാരക വായനശാലയിൽ പ്രവർത്തിക്കുന്ന പ്രതിഭ കേന്ദ്രത്തിലേക്ക് എഡ്യൂക്കേഷൻ വളന്റിയറെ ആവശ്യമുണ്ട്. 8 കി.മീ. ചുറ്റളവിലുള്ളവർക്ക് മുൻഗണന. യോഗ്യത പ്രീഡിഗ്രി, പ്ലസ് 2. അസൽ സർട്ടിഫിക്കറ്റുമായി ഫെബ്രു. 6 ന് തൃപ്പൂണിത്തുറ ബി.ആർ.സിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ അറിയിച്ചു.