live

കൊച്ചി : കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ (കെ.എൽ.ഐ.യു.) സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ, ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്‌ഘാടനം ചെയ്തു . യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.സി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.അരുൺകുമാർ,​ എ ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി, എ.ഐ.വൈ,എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, പി.എ.ജിറാർ, കോർപ്പറേഷൻ കൗൺസിലർ സി.എ. ഷക്കീർ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ച് 9,10 തീയതികളിൽ എറണാകുളം ടൗൺ ഹാളിലാണ് സമ്മേളനം. ജി.അരുൺകുമാറാണ് സംഘാടക സമിതി ജനറൽ കൺവീനർ.