kelsa

കൊച്ചി: സ്ഥിരതാമസക്കാരും സന്ദർശകരുമായ മുഴുവൻ ആളുകളും നഗരത്തെ സ്വന്തമെന്ന് കരുതുന്ന കാലത്ത് മാത്രമെ കൊച്ചിയെ നല്ലനഗരം എന്നു വിളിക്കാനാകൂവെന്ന് കെൽസ എക്‌സിക്യുട്ടീവ് ചെയർമാൻ ജസ്റ്റിസ് മുഹമ്മദ് മുസ്താക് പറഞ്ഞു.

എറണാകുളം ജില്ലാ നിയമ സഹായ അതോറിട്ടിയുടെയും കൊച്ചി കോർപ്പറേഷന്റെയും നേതൃത്വത്തിൽ റെസിഡൻസ് അസോസിയേഷൻ, വിദ്യാഭ്യാസ വകപ്പ്, വിവിധ സന്നദ്ധ സംഘടനകൾ, ശ്രീമൻ നാരായൺ മിഷൻ, സെന്റ് തെരേസാസ് കോളേജ്, ഹ്യൂമൻ റൈറ്‌സ് ഫോറം എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം. മേയർ അഡ്വ. എം. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ ജഡ്ജി ഹണി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. വി.എ. ശ്രീജിത്ത്, കെൽസ മെമ്പർ സെക്രട്ടറിയും ജില്ല ജഡ്ജിയുമായ ജോഷി ജോൺ, അഡ്വ .റ്റി.പി.എം ഇബ്രാഹിം ഖാൻ, റ്റി.കെ .അബ്ദുൾ അസീസ്, ഡെൽസ സെക്രട്ടറി സബ് ജഡ്ജ് ശ്രഞ്ജിത് കൃഷ്ണൻ, പി.രംഗദാസപ്രഭു, ജോഷി വർഗീസ് എന്നിവർ സംസാരിച്ചു.