
കാക്കനാട്: രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ അന്തർ ദേശീയ മാനേജ്‌മെന്റ് ആൻഡ് കൾച്ചറൽ ഫെസ്റ്റ് ഇൻസെപ്ട്ര 2k24 ഫെബ്രുവരി രണ്ടിന് നടക്കും. ഫെസ്റ്റിന്റെ ഒൻപതാം പതിപ്പിൽ 14 മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ മത്സരങ്ങൾക്ക് ഇന്നും മറ്റുള്ളവയ്ക്ക് നാളെവരെയും രജിസ്റ്റർ ചെയ്യാം. ബെസ്റ്റ് മാനേജ്‌മെന്റ് ടീം, ബെസ്റ്റ് മാനേജർ, ഐ.പി.എൽ ലേലം, ബിസിനസ് ക്വിസ്, ഐ.ടി ഗെയിം, ലോജിസ്റ്റിക്‌സ് ഗെയിം, മാർക്കറ്റിംഗ് ഗെയിം, ലാംഗ്വേജ് ആൻഡ് മീഡിയ ഗെയിം, ഗ്രൂപ്പ് ഡാൻസ്, കോർപ്പറേറ്റ് ഫാഷൻ ഷോ, ട്രഷർഹണ്ട് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 9037037343, 8921756484, ഇമെയിൽ: inceptra@rajagiricollege.edu.in, വെബ്‌സൈറ്റ്: rajagiricollege.edu.in