അങ്കമാലി: അങ്കമാലി നഗരസഭയിലെ അയൽക്കൂട്ട ഭാരവാഹികൾക്കായി സംഘടിപ്പിച്ച മാലിന്യ മുക്ത നവകേരള ക്യാമ്പയിൻ നഗരസഭാ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.
നഗരസഭാ പരിധിയിൽ അനധികൃതമായി മാലിന്യം നക്ഷേപിക്കുന്നത് തടയുവാൻ വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും മാലിന്യം നക്ഷേപിക്കുന്നവർക്കെതിരെ നിയമാനുസൃത കർശന നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. നഗരസഭാ പരിധിയിലുള്ള എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുവെന്ന് ഉറപ്പ് വരുത്തുവാൻ വേണ്ട പ്രവർത്തനങ്ങളാണ് ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് സെക്രട്ടറി ജെയിൻ വർഗ്ഗീസ് പാത്താടൻ അറിയിച്ചു. നഗരസഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന 218 അയൽക്കൂട്ട ഭാരവാഹികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ ലിസി പോളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സാജു നെടുങ്ങാടൻ, ബാസ്റ്റിൻ ഡി പാറയ്ക്കൽ, വാർഡ് കൗൺസിലർമാരായ ലേഘ മധു, രജനി ശിവദാസൻ, സന്ദീപ് ശങ്കർ, ഗ്രേസി ദേവസ്സി, ക്ലീൻ സിറ്റി മാനേജർ അനിൽ ആർ, സി.ഡി.എസ് ചെയർപേഴ്‌സൺ ലില്ലി ജോണി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശ് സക്കറിയ, കില റസോഴ്‌സ് പേഴ്‌സൺ പി ശശി, സുരേഷ് എന്നിവർ ക്ലാസുകൾ നയിച്ചു.