അങ്കമാലി : ഫെഡറൽ ബാങ്കിന്റെ സ്ഥാപകൻ കെ.പി.ഹോർമി​സി​ന്റെ 36ാം ചരമവാർഷികം ജന്മനാടായ മൂക്കന്നൂരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി ഉദ്ഘാടനം ചെയ്തു. കെ.ഒ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഹോർമി​സ് മെമ്മോറിയൽ എഡ്യൂക്കേഷൻ ആൻഡ് ചാരി​റ്റബിൾ സൊസൈറ്റി പ്രസിഡന്റ് ടി.പി. മത്തായി, സാമ്പത്തിക മാനേജ്‌മെന്റ് വിദഗ്ധൻ എബ്രഹാം തരിയൻ, എൻ.ഒ. പൗലോസ്, വിജ്ഞാനമിത്ര സാംസ്‌കാരിക വേദി പ്രസിഡന്റ് ടി.എം. വർഗീസ്, വൈസ് പ്രസിഡന്റ് പി.എൽ.ഡേവിസ്, സെക്രട്ടറി പി.ഡി.ജോർജ്, ട്രഷറർ എ.പി. വിശ്വനാഥൻ എന്നിവർ സംസാരി​ച്ചു.