
കൊച്ചി: ദുബായ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ സൈബർ സെക്യൂരിറ്റി കമ്മിറ്റിയുടെ ആദ്യ ചെയർമാനായി കേരള സ്റ്റാർട്ടപ്പ് മിഷനിലെ 'വാറ്റിൽകോർപ്പ് സൈബർ സെക്യൂരിറ്റി" ലാബ് സ്ഥാപകനും സി.ഇ.ഒയുമായ സുഹൈർ എളമ്പിലാശേരി തിരഞ്ഞെടുക്കപ്പെട്ടു.
2018ൽ കേരളത്തിൽ പ്രവർത്തനമാരംഭിച്ച വാറ്റിൽകോർപ്പിന് ദുബായ്, സൗദി എന്നിവിടങ്ങളിലും സാന്നിദ്ധ്യമുണ്ട്.
അന്താരാഷ്ട്രവേദികളിൽ കേരള സ്റ്റാർട്ടപ്പുകൾ നേട്ടങ്ങൾ കൈവരിക്കുന്നത് അഭിമാനകരമാണെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്കുള്ള അംഗീകാരമാണ് പുതിയ പദവിയെന്ന് സുഹൈർ എളമ്പിലാശേരി പറഞ്ഞു.