ncp
മഹാത്മാഗാന്ധി രക്ത സാക്ഷത്വ ദിനാചരണം ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: എൻ.സി.പി തിരുവാണിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാഗാന്ധി രക്ത സാക്ഷത്വ ദിനാചരണം ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോഷി സേവ്യർ അദ്ധ്യക്ഷനായി. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.ഇ. രാജു രക്തസാക്ഷിത്തദിന സന്ദേശം നൽകി. സുകുമാരൻ വെണ്ണിക്കുളം, റെജി വർഗീസ്, മനോജ് ദേവദാസ് സുലോചന മോഹൻ എന്നിവർ സംസാരിച്ചു. ഐ.എം.എയുമായി സഹകരിച്ച് ആയിരം പേരുടെ രക്തദാനം നട‌ത്തുന്നതിനുള്ള സമ്മതപത്രം കൈമാറി.