ghandi

കൊച്ചി: ഗാന്ധിയൻ ദർശനങ്ങളെ അവഗണിച്ചതാണ് ജനാധിപത്യത്തിന്റെ തകർച്ചയ്ക്കും ജനങ്ങളുടെ ദുരിതജീവിതത്തിനും കാരണമെന്ന് ജസ്റ്റിസ് പി. കെ. ഷംസുദ്ദീൻ പറഞ്ഞു. കച്ചേരിപ്പടി ഗാന്ധിഭവനിൻ രക്തസാക്ഷിത്വ ദിനാചരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, പ്രൊഫ.കെ.പി ശങ്കരൻ, ഡോ.എം. എച്ച്.രമേശ് കുമാർ, റിയ മരിയ, സൂര്യ കിരൺജി, എം.വി ലോറൻസ്, ഡോ.ബാബു ജോസഫ്, പി.എച്ച്. ഷാജഹാൻ, ഡോ. പി. കലാധരൻ, വി.എം.മൈക്കിൾ, എൻ.എ. കരീം തുടങ്ങിയവർ പ്രസംഗിച്ചു.

രാജേന്ദ്രമൈതാനത്ത് നാഷണലിസ്റ്റ് കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വ ദിനം ആചരിച്ചു. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഹാരാർപ്പണം നടത്തി. തുടർന്ന് ബി.ടി.എച്ച് ഹാളിൽ 'ഗാന്ധിയൻ ദർശനങ്ങളുടെ വർത്തമാനകാല പ്രസക്തി' എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനവും സംഘടിപ്പിച്ചു.

ഐ.എൻ.ടി.യു.സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തസാക്ഷിത്വദിനാചരണം അഖിലേന്ത്യ സെക്രട്ടറി കെ.കെ. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ടി.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു.

റസി. അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണം നടത്തി. സംസ്ഥാന അദ്ധ്യക്ഷൻ പി.ആർ. പത്മനാഭൻ നായർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി.

ഗാന്ധിപീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൊച്ചി സമത ലാ അസോസിയേഷൻ ഹാളിൽ ഗാന്ധിജി അനുസ്മരണം നടത്തി. പ്രസിഡന്റ് പി.നന്ദൻകുട്ടി മേനോൻ അദ്ധ്യക്ഷത വഹിച്ചു.