1

പള്ളുരുത്തി: ഇടക്കൊച്ചി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. ഇടക്കൊച്ചി ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.റോബർട്ട്, പി.ഡി.സുരേഷ്, കർമിലി ആന്റണി, കെ.എസ്.അമ്മിണിക്കുട്ടൻ, സലി കരീത്തറ, ഹസീന നജീബ്, കെ.വി. പോൾ, മേഴ്സി ജോസഫ്, ഗീത സുനിൽ എന്നിവർ പ്രസംഗിച്ചു.