y

ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം കെ. ആർ. നാരായണൻ സ്മാരകതലയോലപ്പറമ്പ് യൂണിയനിലെ വെളിയനാട് 2095 ശാഖയിലെ വിശ്വപ്രകാശം ഗുരുദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ രഥഘോഷയാത്രയുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ. എസ്. ഡി. സുരേഷ് ബാബു നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എ.ഡി.സുരേഷ്അമ്പാട്ടു കുഴിയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പി.കെ.ജയകുമാർ, ശാഖാ സെക്രട്ടറി ബാബു വി. ആർ., വൈസ് പ്രസിഡന്റ്‌ പി.എ. തങ്കപ്പൻ, ബിനോയ് കെ.ആർ., ബിനു. വി.വി. ,ശ്രീധരൻപുഞ്ചലായിൽ, റെജിമോൻ, സുമേഷ് എ.ഡി., കൃഷ്ണൻകുട്ടി, സുനിൽ തങ്കപ്പൻ, വനിതാസംഘം പ്രസിഡന്റ് സുജ അനിൽകുമാർ , സെക്രട്ടറി മായാ സന്തോഷ്, ബിന്ദു രാജീവ്, സുമതി,ശോഭ കാലായിൽ,ജയതിലകൻ ,രശ്മി, വിലാസിനി കൃഷ്ണൻ കുട്ടി, സരോജനി തങ്കപ്പൻ, ഷീന, ശാമ സനിൽ തുടങ്ങിയവർ നേതൃത്വം നൽകി.