മൂവാറ്റുപുഴ: കെ.എം. മാണിയുടെ 91-ാം ജന്മദിനം കേരള കോൺഗ്രസ് (എം) മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിങ്ങഴ സെന്റ് ജോസഫ് അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം കാരുണ്യ ദിനമായി ആചരിച്ചു. പെരിങ്ങഴ സെന്റ് ജോസഫ് പള്ളി വികാരി ഫാ: പോൾ കാരക്കൊമ്പിൽ കാരുണ്യദിന സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ: ഷൈൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോയ് നടുക്കുടി മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന കമ്മിറ്റി അംഗംങ്ങളായ അഡ്വ. ചിന്നമ്മ ഷൈൻ മഞ്ചു മലക്കുടിയിൽ , ബാബു മനയ്ക്കപ്പറമ്പിൻ,പി.എം. ജോൺ ആയവന, അഡ്വ. ജോമോൻ തൂമുള്ളിൽ,നിയോജകമണ്ഡലം സെക്രട്ടറിമാരായ ജെയിംസ് പൈക്കാട്ട്, സാബു ഞൊടിയപ്പിള്ളിൽ, ജയിംസ് കല്ലുങ്കൽ, ദീപു കുഴികണ്ടത്തിൽ, രഞ്ജിത് പാറക്കാട്ട്,പഞ്ചായത്ത് മെമ്പർ രാജേഷ് പൊന്നുംപുരയിടം,സിസ്റ്റർ ടിഷ തുടങ്ങിയവർ സംസാരിച്ചു.