
കൊച്ചി: കുസാറ്റിൽ നിന്ന് ഇന്ന് വിരമിക്കുന്ന ജോയിന്റ് രജിസ്ട്രാറും വി.സിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.പി. മുരളീധരന്റെ ഓർമ്മക്കുറിപ്പ് 'അഭിമാനത്തിന്റെ മുപ്പത്തിമൂന്ന് വർഷങ്ങൾ' പ്രകാശനം ചെയ്തു. വി.സി ഡോ.പി.ജി. ശങ്കരൻ മുൻ വി.സി ഡോ.കെ.എൻ. മധുസൂദനന് നല്കി പ്രകാശനം ചെയ്തു. വി.സി ഡോ.പി.ജി. ശങ്കരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്ര അയപ്പ് യോഗത്തിൽ വിരമിക്കുന്ന യൂണിവേഴ്സിറ്റി ഹോസ്റ്റൽസ് അസിസ്റ്റന്റ് മേട്രൺ ഗീത, രജിസ്ട്രാർ ഡോ.വി. മീര, മുൻ വി.സി ഡോ.കെ.എൻ. മധുസൂദനൻ, പരീക്ഷാ കൺട്രോളർ ഡോ. എൻ. മനോജ്, ഫിനാൻസ് ഓഫീസർ സുധീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.