
കൊച്ചി: കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി എസ്. ശ്യാം സുന്ദർ ചുമതലയേറ്റു. കമ്മീഷണറേറ്റിൽ രാവിലെ 11ന് എത്തിയ ശ്യാം സുന്ദറിനെ കമ്മീഷണർ എ. അക്ബർ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. തുടർന്ന് നടന്ന ചുമതലയേൽക്കൽ ചടങ്ങിൽ അസി. പൊലീസ് കമ്മിഷണർമാർ പങ്കെടുത്തു. ലഹരി മരുന്ന് മുക്ത നഗരമായി കൊച്ചിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് എസ്. ശ്യാംസുന്ദർ പറഞ്ഞു. അറസ്റ്റിലാകുന്നവർ ലഹരി മാഫിയയിലെ അവസാന കണ്ണികൾ മാത്രമാണ്. പ്രധാന ഇടപാടുകാരെ കണ്ടെത്തി സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കും. പൊലീസ് അഴിമതിമുക്തമെന്ന് ഉറപ്പാക്കും. സ്ത്രീ സുരക്ഷയ്ക്കുള്ള സംവിധാനം ശക്തിപ്പെടുത്തും. ആഭ്യന്തര സുരക്ഷാ വിഭാഗം ഐ.ജിയായിരുന്നു ശ്യാം സുന്ദർ