budget-

മരട് : മരട് നഗരസഭ 2024 - 25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരണത്തിനു മുന്നോടിയായി മരട് നഗരസഭാ നിവാസികളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി വിവിധയിടങ്ങളിൽ ബോക്സുകൾ സ്ഥാപിച്ചു. മരട് നഗരസഭാ കാര്യാലയം, മരട് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം, നെട്ടൂർ ഫാമിലി ഹെൽത്ത് സെന്റർ ,മരട് തോമസ് പുരം എന്നിവിടങ്ങളിലാണ് ബോക്സുകൾ സ്ഥാപിച്ചത്. മരട് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിൽ ബോക്സ്‌ സ്ഥാപിച്ചു കൊണ്ട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ റിയാസ് കെ. മുഹമ്മദ് ,റിനി തോമസ് , കൗൺസിലർമാരായ പി .ഡി . രാജേഷ് , ചന്ദ്രകലാധരൻ , എ.ജെ. തോമസ്,ജയ ജോസഫ് എന്നിവർ സംസാരിച്ചു.