കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ടി.കെ. മാധവൻ കുടുംബയോഗം പനമ്പിള്ളിനഗറിൽ ഭൗമി പുരുക്ഷോത്തമന്റെ വസതിയിൽ ചേർന്നു. മട്ടലിൽ ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ. കെ. മാധവൻ ഉദ്ഘാടനം ചെയ്തു. കൺവീനർ പി.പി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മാർച്ച് 9 ന് നടക്കുന്ന മട്ടലിൽ താലപ്പൊലി വിജയമാക്കുവാൻ യോഗം തീരുമാനിച്ചു. വിവിധ വാദ്യമേളങ്ങളോടെ ഗിരിനഗർ സൗത്ത് ഗ്രണ്ടിൽ നിന്ന് കാവടി ഘോഷയാത്ര ആരംഭിക്കും.