 
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡി.ബി.എസ്) ശസ്ത്രക്രിയയിലൂടെ പാർക്കിൻസൺസ് രോഗത്തെ അതിജീവിച്ചവർ ഒത്തുകൂടി. രണ്ടുവർഷംകൊണ്ട് 100 ശസ്ത്രക്രിയ പൂർത്തിയാക്കിയ വേളയിലായിരുന്നു ഒത്തുചേരൽ. സംഗീത സംവിധായകൻ ഔസേപ്പച്ചൻ മുഖ്യാതിഥിയായി.
ശാസ്ത്ര, സാങ്കേതിക പുരോഗതിയുടെ നേട്ടമാണിതെന്ന് ആസ്റ്റർ കേരള ക്ലസ്റ്ററിലെ പാർക്കിൻസൺസ് ആൻഡ് മൂവ്മെന്റ് ഡിസോർഡർ ക്ലിനിക്ക് ഡയറക്ടർ ഡോ. ആശ കിഷോർ പറഞ്ഞു.
ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ഓപ്പറേഷൻസ് ഹെഡ് ധന്യ ശ്യാമളൻ, ഡോ. അനൂപ് എം. നായർ (ന്യുറോസ്പൈൻ സർജറി), ഡോ. ഷിജോയ് പി. ജോഷ്വ (ന്യൂറോസർജറി) എന്നിവർ പ്രസംഗിച്ചു.