1

മട്ടാഞ്ചേരി: ഓളം സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കർമ പഥത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട മാദ്ധ്യമ പ്രവർത്തകരെയും അന്തരിച്ച മാദ്ധ്യമ പ്രവർത്തകരുടെ കുടുംബത്തെയും ആദരിച്ചു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു.കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ് മുഖ്യാതിഥിയായി. സലീം ഷുക്കൂർ,കെ.എം. ഹസൻ, സുബൈർ മാഷ്,വി. വൈ. നാസർ,കെ.ബി. ജബ്ബാർ, ചന്ദ്രബാനു, മെയ്ജോ.കെ അഗസ്റ്റിൻ, താഹിറ, ഹസീന നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. പി.എ അബ്ദുൽ റഷീദ്, സേവ്യർ രാജു, എം.എം സലീം, വി.പി ശ്രീലൻ, എസ്.കൃഷ്ണ കുമാർ, സി.എസ്. ഷിജു എന്നിവരെയും അന്തരിച്ച മാദ്ധ്യമ പ്രവർത്തകരായ ബേബി ജോൺ ജോസഫ്, സി.ടി. തങ്കച്ചൻ,പി.ബി. ചന്ദ്രബാബു,ആർ.ശെൽവരാജ്, കെ.പ്രഭാകരൻ എന്നിവരുടെ കുടുംബങ്ങളെയും ആദരിച്ചു.