sagamithara-
പാലാതുരുത്ത് മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയിൽ വിശ്വശാന്തിയജ്ഞത്തിന്റെ ഭാഗമായി ഗുരുദേവ വിഗ്രഹത്തിൽ യജ്ഞാചാര്യൻ സ്വാമി പ്രവണസ്വരൂപാനന്ദ അഭിഷേകം ചെയ്യുന്നു

പറവൂർ: ശ്രീനാരായണ ഗുരുദേവ വരിചിതമായ ഹോമന്ത്രിത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പാലാതുരുത്ത് മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയിൽ വിശ്വശാന്തിയജ്ഞം നടത്തി. യജ്ഞാചാര്യൻ സ്വാമി പ്രവണസ്വരൂപാനന്ദ മുഖ്യകാർമ്മികത്വം വഹിച്ചു. ആത്മീയ സമ്മേളനം നിത്യനികേതന ആശ്രമം സ്വാമിനി ശബരി നിത്യചിൻമയി മുഖ്യപ്രഭാഷണം നടത്തി. ഗുരുദേവ സംഘമിത്ര പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ അനുഗ്രഹപ്രഭാഷണം നടത്തി. സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, പ്രോഗ്രാം കോ ഓഡിനേറ്റർ എം.ആർ. സുദർശനൻ എന്നിവർ സംസാരിച്ചു.