
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ്‌സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
അതേസമയം, അന്വേഷണം സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കളായ കെ.ജി മോഹൻദാസും ടി. വസന്തകുമാരിയും നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിൽ വാദം പൂർത്തിയായി. പൊലീസിനു ഗുരുതര വീഴ്ചയുണ്ടായെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണമെന്നും മാതാപിതാക്കൾ വാദിച്ചു.
പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നാണ് സി.ബി.ഐ അറിയിച്ചത്.