thottuva
തോട്ടുവ മംഗല ഭാരതി കൺവൻഷൻ്റെ സമാപന ദിവസമായ ഇന്നലെ ആശ്രമ സ്ഥാപകൻ കുമാരസ്വാമിയുടെ സമാധിദിനാചരണത്തോടനുബന്ധിച്ചു നടന്ന സ്നേഹസംഗം സ്വാമി മന്ത്ര ചൈതന്യ (നാരായന്ന ഗുരുകുലം, വർക്കല ) ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: അഞ്ച് ദിവസം നീണ്ടുനിന്ന തോട്ടുവ മംഗലഭാരതി കൺവെൻഷൻ സമാപിച്ചു.. ആശ്രമ സ്ഥാപകൻ കുമാര സ്വാമിയുടെ സമാധി ദിനം ഇന്നലെ സ്നേഹസംഗമം ആയി ആചരിച്ചു. സ്വാമി മന്ത്ര ചൈതന്യ (നാരായണഗുരുകുലം വർക്കല ) സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ് സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സ്വാമി നി കൃഷ്‌ണമയി രാധാദേവി, സ്വാമി നി ജ്യോതിർമയി ഭാരതി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. കുറിച്ചി സദൻ മുഖ്യ സന്ദേശം നൽകി. കോട്ടയം ശ്രീനാരായണ ഗുരു ഹോം സ്റ്റഡി സെന്റർ ഡയറക്ടർ പി കെ ശിവപ്രസാദ്, ഒക്കൽ ഗുരുധർമ്മ പ്രചരണ സഭ പ്രസിഡന്റ്‌ ഇ.വി വിലാസിനി ടീച്ചർ, യോഗാചാര്യ നാരായൺജി, ബാനർജി തൃപ്പൂണിത്തുറ, ഗുരുവീക്ഷണം മാഗസിൻ ചീഫ് എഡിറ്റർ ശിവബാബു, കെ പി ലീലാമണി, രഹന ഗുരുദർശന, പി ബി ദർശൻ,ഗുരുകുലം സ്റ്റഡി സർക്കിൾ ജില്ലാ കാര്യദർശി സി.എസ് പ്രതീഷ് എന്നിവർ സംസാരിച്ചു.