പെരുമ്പാവൂർ: പാളയംകുന്ന് രാഘവാ മെമ്മോറിയൽ മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ 39ാം വാർഷികത്തോടനുബന്ധിച്ചു നൽകുന്ന സർഗപ്രതിഭ പുരസ്‌കാരത്തിന് ഇരിങ്ങോൾ ലൂക് മെമ്മോറിയൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എം.കെ. അബ്ദുൾ സത്താറിനെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസ മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾക്കാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ശില്പവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി 8ന് വൈകിട്ട് 4മണിക്ക് പാളയംകുന്ന് ഗുരുദേവ മന്ദിരാങ്കണത്തിൽ നടക്കുന്ന സാംസ്‌കാരിക സദസിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പുരസ്‌കാരം സമർപ്പിക്കും.