
തൃപ്പൂണിത്തുറ: പൂത്തോട്ട ഗവ. ആശുപത്രിയിൽ 2020 ൽ നിറുത്തലാക്കിയ കിടത്തി ചികിത്സയും 24മണിക്കൂർ ഡോക്ടർ സേവനവും അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് മുൻ ജില്ലാ കളക്ടർ എം.പി. ജോസഫ് ആവശ്യപ്പെട്ടു. ആശുപത്രിക്ക് സമീപം വികസന സംരക്ഷണ സമിതി ആരംഭിച്ച ത്രിദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയർമാൻ എം.പി. ജയപ്രകാശൻ അദ്ധ്യക്ഷനായി. സുനിത ഡിക്സൺ ആമുഖപ്രസംഗം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, ജനറൽ കൺവീനർ കെ.ടി. വിമലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, വാർഡ് അംഗം എം.പി. ഷൈമോൻ, എവറസ്റ്റ് രാജ്, കെ.കെ. സുഭാഷ്, കെ.കെ. മുകുന്ദൻ, കൺവീനർമാരായ എ.കെ. രവീന്ദ്രൻ നായർ, കെ.മനോജ് എം.എസ്.വിനോദ്, കെ.എസ്. അനിൽകുമാർ, ജയപ്രകാശൻ കടവിൽ എന്നിവർ സംസാരിച്ചു.