പറവൂർ: ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന പറവൂർ കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മഹോത്സവത്തിന് ഇന്ന് വൈകിട്ട് ഏഴരക്ക് ക്ഷേത്രംതന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. രാവിലെ അഞ്ചരയ്ക്ക് അഷ്ടദ്രവ്യഗണപതിഹോമം, എട്ടിന് നാരായണീയം, വൈകിട്ട് അഞ്ചരയ്ക്ക് തിരുവാതിരക്കളി, ആറരക്ക് ഗീതാപ്രഭാഷണം. രാത്രി എട്ടിന് ജ്ഞാനപ്പാന, മഹോത്സവദിനങ്ങളിൽ രാവിലെ നിർമ്മാല്യദർശനം, പുരാണ പാരായണം, ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് കാഴ്ചശ്രീബലി, പ്രഭാഷണം, രാത്രി വിളക്കിനെഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. നാളെ വൈകിട്ട് ഏഴിന് ചാക്യാർകൂത്ത്, രാത്രി എട്ടിന് ഭക്തിഗാനമേള, 2ന് വൈകിട്ട് ആറരക്ക് സംഗീതകച്ചേരി, ഏഴരക്ക് നൃത്തനൃത്യങ്ങൾ, 3ന് വൈകിട്ട് ആറരക്ക് ഗാനസന്ധ്യ, ഏഴരക്ക് പാഠകം. 4ന് വൈകിട്ട് ഏഴരയ്ക്ക് ഓട്ടൻതുള്ളൽ, രാത്രി എട്ടിന് കുറത്തിയാട്ടം, 5 വൈകിട്ട് അഞ്ചക്ക് തിരുവാതിരക്കളി, ആറരയ്ക്ക് അഷ്ടപദി, രാത്രി എട്ടിന് ഭക്തിഗാനമേള, 6ന് വൈകിട്ട് ആറരക്ക് നൃത്തസന്ധ്യ. 7ന് രാവിലെ എട്ടിന് അക്ഷരശ്ളോകസദസ്, പത്തരക്ക് ഉത്സവബലി, പതിനൊന്നരയ്ക്ക് ഉത്സവബലി ദർശനം, വൈകിട്ട് അഞ്ചരക്ക് കൈകൊട്ടിക്കളി, ഏഴിന് കഥകളി - സന്താനഗോപാലം, വലിയവിളക്ക് മഹോത്സവദിനമായ 8ന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, സ്പെഷ്യൽ തകിൽ, പഞ്ചാരിമേളം, വൈകിട്ട് നാലരയ്ക്ക് കാഴ്ചശ്രീബലി, മേജർസെറ്റ് പാണ്ടിമേളം, പഞ്ചാവാദ്യം, രാത്രി പന്ത്രണ്ടിന് പള്ളിവേട്ട. ആറാട്ട് മഹോത്സവദിനമായ 9ന് രാവിലെ പത്തര മുതൽ ആറാട്ട്സദ്യ, വൈകിട്ട് ആറിന് കൊടിയിറക്കൽ, ഏഴിന് ആറാട്ട് പുറപ്പാട്, രാത്രി എട്ടരയ്ക്ക് ഗാനമേള, പതിനൊന്നിന് ആറാട്ട് വരവ്. പന്ത്രണ്ടരക്ക് നൃത്തകാണിക്ക.