 
പറവൂർ: കഞ്ചാവ് വില്പനക്കേസിൽ ഒഡീഷ സ്വദേശി രഞ്ജിത്ത് പ്രധാനിന് (38) രണ്ടുവർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. പറവൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് (ഒന്ന്) ശിക്ഷവിധിച്ചത്.
2018 ജൂലായ് 23നാണ് കേസിനാസ്പദമായ സംഭവം. കോതമംഗലം നെല്ലിക്കുഴി മനക്കപ്പടി കവലയിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്പന നടത്തുന്നതിനിടെ കോതമംഗലം എസ്.ഐ ബേസിൽ തോമസാണ് പിടികൂടിയത്. ഇൻസ്പെക്ടർ അഗസ്റ്റിൻ മാത്യുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി.