കൊച്ചി: ബി.ജെ.പിയുടെ വർഗീയരാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും വർഗീയത കേരളത്തിൽ വിലപ്പോവില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഗാന്ധിജി രക്തസാക്ഷിത്വദിനത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഡെമോക്രാറ്റിക് സ്ട്രീറ്റിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റി വൈറ്റിലയിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷനായി.
നേതാക്കളായ കെ.ആർ. റെനീഷ്, കമലാ സദാനന്ദൻ, കെ.കെ. അഷറഫ്, കെ.എം. ദിനകരൻ, ബാബു പോൾ, ഇ.കെ. ശിവൻ, ടി. രഘുവരൻ, കെ.എൻ. ഗോപി, താര ദിലീപ് എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന സാംസ്‌കാരികസദസ് കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.