ചെറായി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ എടവനക്കാട് യൂണിറ്റ് വാർഷികം സഹകരണബാങ്ക് ഹാളിൽ പറവൂർ എ.ഇ.ഒ സി.എസ്. ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. ഗോപി, അമ്മിണി ദാമോദരൻ, കെ.ബി. സരേഷ് ബാബു, പി.എ. വർഗീസ്, കെ.എ. തോമസ്, കെ.എ. അമ്മിണി, ഡോ. എം.വി. അനിത, എം. ഷുക്കൂർ, വി.കെ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.