 
കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ യുണൈറ്റഡ് മെറ്റൽസിലെ തൊഴിലാളി ആറൂർ മീങ്കുന്നം കുഴിക്കാനി പാറയിൽ സിബു ജോസഫ് (50) പാറമടയിൽ വീണുമരിച്ചു. പാറമടയിലെ ജോലിക്കിടെ ഉച്ചഭക്ഷണത്തിനായി കയറിൽ തൂങ്ങി ഇറങ്ങവെ താഴേക്കു വീഴുകയായിരുന്നു. ഉടനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ജയ്മോൾ (ഡെൻ കെയർ). മക്കൾ: സിയാമോൾ, സാവിയോ. സംസ്കാരം പിന്നീട്.