leaders-camp
പ്രൊഫസർ വി. കാർത്തികേയൻ മാസ്റ്റർ ക്ലാസ്സ് എടുക്കുന്നു

ചെങ്ങമനാട്: പട്ടികജാതി ക്ഷേമസമിതി ആലുവ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങമനാട് പറമ്പയം ഇ.എം.എസ് സഹകരണ ഹാളിൽ ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് എം.എ. അജീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ആലുവ ഏരിയാ കമ്മിറ്റി സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ നവോത്ഥാനവും വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രൊഫ. വി. കാർത്തികേയൻ നായർ ക്ലാസെടുത്തു. പി.ഓ. ഉണ്ണി അദ്ധ്യക്ഷനായി. സംഘടനാ സംഘാടനം എന്ന വിഷയത്തിൽ പി.കെ.എസ്. ജില്ലാ സെക്രട്ടറി സുരേഷ് ബാബു ക്ലാസെടുത്തു. ഷൈല അശോകൻ അദ്ധ്യക്ഷത വഹിച്ചു ശ്രദ്ധേയനായ യുവ കഥ എഴുത്തുകാരൻ ഷോബി പി.ജി., പ്രൊഫസർ വി. കാർത്തികേയൻ നായർ എന്നിവരെ ക്യാമ്പിൽ ആദരിച്ചു പി.കെ. എസ് ആലുവ ഏരിയാ സെക്രട്ടറി എൽ.എ. മോഹനൻ സ്വാഗതവും പി.കെ. സുഭാഷ് നന്ദിയും പറഞ്ഞു.