jilla

കൊച്ചി: ഐ.ഒ.സിക്ക് സമീപം 10 ഏക്കറിൽ മാലിന്യ സംസ്കരണത്തിന് 10 കോടി രൂപയുടെ ബയോ പാർക്കുമായി ജില്ലാ പഞ്ചായത്ത് ബ‌ഡ്ജറ്റ്. പദ്ധതിക്ക് അനുമതി തേടി സർക്കാരിനെ സമീപിക്കും. തീരദേശത്ത് മൃഗശ്മശാനത്തിനായി ഇത്തവണത്ത ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ബയോപാ‌ർക്കിനോട് ചേർന്ന് തന്നെയാകും ഇത് നിർമ്മിക്കുക. ഭിന്നശേഷിക്കാർക്കും വയോജന, വനിതാ ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിയാണ് ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ്. 173.87 കോടി രൂപ വരവും 169.53 കോടി രൂപ ചെലവും 4.34 കോടി രൂപ നീക്കിയിരുപ്പുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ നയപ്രഖ്യാപനത്തെ തുടർന്ന് വൈസ് പ്രസിഡന്റ് സനിതാ റഹീമാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

പദ്ധതി വിഹിതം

കൂവപ്പടിയിലെ എജ്യുക്കേഷൻ ട്രെയിനിംഗ് സെന്റർ റെസിഡൻഷ്യൽ സെന്ററാക്കൽ - രണ്ടു കോടി

കിരണം, മികവ് പദ്ധതികൾ, വിജയഭേരി സ്‌കോളർഷിപ്പ് പദ്ധതി- രണ്ടു കോടി

വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണം- ഒരുകോടി

ഏഴിക്കര ഫിഷ് ലാൻഡിംഗ് സെന്റർ പുനരുദ്ധാരണം- ഒരു കോടി

തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഇടത്താവളം- 50 ലക്ഷം

വയോജനങ്ങൾക്ക് ഓൾഡേജ് ഹോമുകൾ നിർമ്മിക്കുന്നതിന്- 50 ലക്ഷം

കേടായ വല, ഐസ് ബോക്‌സുകൾ തിരികെ വാങ്ങുന്നതിന്- 50 ലക്ഷം

ഗ്രാമത്തെ ദത്തെടുക്കുന്ന സ്വരാജ് പദ്ധതി- 50 ലക്ഷം

അനിമൽ ഫാം പദ്ധതി- 50 ലക്ഷം

കടുങ്ങല്ലൂരി​ൽ പട്ടികജാതിക്കാർക്ക് ഫ്ലാറ്റ്- 40 ലക്ഷം

ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ക്ഷേമ പ്രവർത്തനം- 30 ലക്ഷം

കാഴ്ച പരിമിതർക്ക് ബ്രെയിൻ ലിപിയിൽ സാക്ഷരത പഠനം- 30 ലക്ഷം

വിദ്യാർത്ഥികൾക്കുള്ള കൃഷി, വിപണന പരിപാടികൾ- 30 ലക്ഷം

ഭിന്നശേഷിക്കാർക്ക് എബിലിറ്റി സെന്റർ- 25 ലക്ഷം

പഠന വൈകല്യമുള്ളവർക്കുള്ള പൂത്തുമ്പി പദ്ധതി- 25 ലക്ഷം

ഭിന്നശേഷിക്കാർക്കുള്ള രാജഹംസം, ചലനം പദ്ധതി- 25 ലക്ഷം

നൈറ്റ് മാർക്കറ്റ് നിർമ്മാണം- 25 ലക്ഷം

തീരപ്രദേശങ്ങളിലെ വെള്ളക്കെട്ട് നിവാരണം -25 ലക്ഷം

തീര മേഖലയിൽ മൃഗങ്ങൾക്കുള്ള ക്രിമിറ്റോറിയത്തിന്- 20 ലക്ഷം

മുളവുകാട് ഫ്ലോട്ടിംഗ് മാർക്കറ്റ് -15 ലക്ഷം

കിടപ്പുരോഗികളുടെ വേദന നിവാരണ പദ്ധതി- 15 ലക്ഷം

വിദ്യാർത്ഥികൾക്കുള്ള കൃഷിപാഠം പദ്ധതി- 8.2 ലക്ഷം