poothotta

കൊച്ചി: പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയിൽ ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ 84-ാം വാർഷികവും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.ഡി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാർസിംഗർ ഫെയിം സപ്ഞാദേവി കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരായി ദീർഘകാലം സേവനം അനുഷ്ഠിച്ച ഇ.എൻ. മണിയപ്പനെ ചടങ്ങിൽ ആദരിച്ചു. 2023 എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 63 വിദ്യാർത്ഥികൾക്കും പാഠ്യ, പാഠ്യേതര കലാ രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും എൻഡോവ്മെന്റ് വിതരണം ചെയ്തു. ഹെഡ് മാസ്റ്റർ അനൂപ് സോമരാജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ എം.പി. ഷൈമോൻ, എ.എസ്. കുസുമൻ, എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ വൈസ് പ്രസിഡന്റ് അനില, സെക്രട്ടറി കെ.കെ. അരുൺകാന്ത്, പി.ടി.എ പ്രസിഡന്റ് കെ.എൻ. മോഹനൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ സീനിയർ അസി. എസ്. സ്വപ്ന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.എസ്. പ്രതാപ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. റൂബിക്സ് ക്യൂബ് സോൾവിംഗിലൂടെ ശ്രദ്ധേയനായ അഞ്ചാംക്ലാസ് വിദ്യാർത്ഥി അഭിനവ് കൃഷ്ണ ശ്രീനാരായണ ഗുരുവിന്റെ രേഖാചിത്രം തയ്യാറാക്കി.