ആലുവ: തണൽ പാലിയേറ്റീവ് കെയറുമായി സഹകരിച്ച് ടീൻ ഇന്ത്യ ജില്ലയിൽ നടപ്പാക്കുന്ന ജൂനിയർ പാലിയേറ്റീവ് കെയർ വിംഗിന്റെ പ്രഖ്യാപനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ജമാൽ പാനായിക്കുളം അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ പാലിയേറ്റീവ് വാളന്റി​യർമാർക്കുള്ള ടീഷർട്ട് ജില്ലാ പാലിയേറ്റീവ് കൺസോർഷ്യം പ്രസിഡന്റ് ഡോ. സി.എം. ഹൈദരാലി പ്രകാശിപ്പിച്ചു. പി.ബി. അലിക്കുഞ്ഞ്, മീര ഉമ്മർ എന്നിവർ സംസാരിച്ചു.