
അങ്കമാലി: തുറവൂർ കുടുംബരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം പി. മാർട്ടിൻ മീറ്റിംഗ് തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തെന്ന് ആരോപിച്ച് എൻ.ജി.ഒ യൂണിയൻ പ്രതിഷേധ ധർണ നടത്തി. തിങ്കളാഴ്ച ഉച്ചക്ക് പകർച്ചവ്യാധി വരാന്ത്യ റിവ്യൂ മീറ്റിംഗും ട്രെയിനിംഗും നടത്തുന്നതിന് യോഗം ചേർന്ന സമയത്തായിരുന്നു സംഭവം. മെഡിക്കൽ ഓഫീസർ ഇതു സംബന്ധിച്ച് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
പ്രതിഷേധ പ്രകടനത്തിന് കേരള എൻ.ജി.ഒ യൂണിയൻ ആലുവ ഏരിയ വൈസ് പ്രസിഡന്റ് എ.കെ. സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ സി.പി സന്ദീപ്, കെ.കെ.സുരേഷ്, ജിനോ കെ. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.