
തൃപ്പൂണിത്തുറ: ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിലെ യൂണിറ്റുകളിൽ അനുസ്മരണവും 'റാം കെ നാം' ഡോക്യുമെന്ററിയുടെ പ്രദർശനവും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. കിരൺരാജ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ മുളത്തുരുത്തിയിലും ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി. അഖിൽദാസ് ചോറ്റാനിക്കരയിലും ഉദ്ഘാടനം ചെയ്തു. നെട്ടൂർ കൈതവനക്കരയിൽ സംഘടിപ്പിച്ച യോഗം മുൻ ജില്ലാ ട്രഷറർ അഡ്വ. എസ്. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.