
തൃപ്പൂണിത്തുറ: കനിവ് പാലിയേറ്റീവ് കെയർ തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന എരൂർ, എരുവേലി, നടക്കാവ് സൗജന്യ ഫിസിയോ തെറാപ്പി സെന്ററുകളുടെ നടത്തിപ്പിനായി സംഘടിപ്പിച്ച മെഗാ സമ്മാനകൂപ്പൺ നറുക്കെടുപ്പ് നടന്നു. വിജയികൾക്കുള്ള സമ്മാനവിതരണം പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ ടി.സി. ഷിബു നിർവഹിച്ചു. എ.വി. കുര്യാക്കോസ് അദ്ധ്യക്ഷനായി. രോഗി പരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെയും ഡയപ്പറുകളുടെയും വിതരണം പ്രവാസി മലയാളിയായ കെ.എൻ. പ്രിജീവ് നിർവഹിച്ചു. ഡോ. ജോജോസഫ് പ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ്, കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയൻ, ഏരിയാ രക്ഷാധികാരി പി. വാസുദേവൻ എന്നിവർ സംസാരിച്ചു. കെ.ആർ. രജീഷ് സ്വാഗതവും ഇ.എസ്. രാകേഷ്പൈ നന്ദിയും പറഞ്ഞു.