 
പറവൂർ: പെരുവാരത്ത് ഫുട്‌ബാൾ മത്സരത്തിനിടെ കളിക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം തങ്കളം പട്ടേരിൽ മീതിയന്റെയും ബീരുമ്മയുടേയും മകൻ അനസ് എം. പട്ടേരിയാണ് (45) മരിച്ചത്. കോതമംഗലത്തെ കേബിൾ ടിവി ഓപ്പറേറ്ററായിരുന്നു. പെരുവാരത്തെ സ്വകാര്യ ടർഫിൽ ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ഡോൺ ബോസ്‌കോ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു.
പറവൂരിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബാൾ മത്സരത്തിൽ കോതമംഗലം മേഖലാ ടീമിലായിരുനു അനസ്. കളി അവസാനിക്കാൻ രണ്ടുമിനിറ്റ് ബാക്കി നിൽക്കേയാണ് അത്യാഹിതം. ഭാര്യ: തന്തളം താഴത്തറ കുടുംബാംഗം നിഷ. മക്കൾ: അൻസിയ, അസ്‌വദ്.