കൊച്ചി: കുടിശിക ബില്ലുകൾ ഉടൻ പാസാക്കുക, റിവിഷൻ നടപ്പിലാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, ലൈസൻസ് പുതുക്കുന്നതിന് സെക്യൂരിറ്റി തുക വർദ്ധിപ്പിച്ചതും മറ്റു നിബന്ധനകളും പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ. കരാറുകാർ ഇന്ന് പ്രതിഷേധ ധർണ നടത്തും.

കാക്കനാട് കലക്ടറേറ്റിന് മുന്നിൽ ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ. സംസ്ഥാന എക്‌സിക്യുട്ടീവ് സെക്രട്ടറി ജോജി ജോസഫ്, ജില്ലാ പ്രസിഡന്റ് പി.വി. സ്റ്റീഫൻ, സെക്രട്ടറി സി.പി. നാസർ, രക്ഷാധികാരി കെ.എ. അബ്ദുള്ള എന്നിവർ നേതൃത്വം നൽകും.