കൊച്ചി: ജനതാദൾ (എസ്) എറണാകുളം ജില്ലാ പ്രവർത്തക യോഗം വൈറ്റിലയിൽ ചേർന്നു. അഡ്വ. ശ്യാം ജിറാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ പ്രസിഡന്റ് സി.കെ.നാണു ഉദ്ഘാടനം ചെയ്തു. തകിടിയിൽ കൃഷ്ണൻ നായർ, പന്തളം മോഹൻദാസ്, മംഗലപുരം ഷാഫി, ഖാദർ മാലിപ്പുറം എന്നിവർ സംസാരിച്ചു.

ജില്ലാ പ്രസിഡന്റായി അഡ്വ.ശ്യാം ജിറാം, വൈസ് പ്രസിഡന്റായി പ്രമീള വാര്യർ, സെക്രട്ടറിമാരായി ശശി പാലേത്ത്, കെ.കെ. വേലായുധൻ, സുരേഷ്. എ.കെ, ട്രഷററായി അജയൻ കടവന്ത്ര എന്നിവരെ തിരഞ്ഞെടുത്തു.