tour

കൊച്ചി: ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ കേരള ചാപ്റ്റർ (ടി.എ.എ.ഐ) ടൂറിസം മന്ത്രാലയവുമായി ചേർന്ന് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നൈപുണ്യ വികസനത്തിനായി സെമിനാർ സംഘടിപ്പിച്ചു. 'പാത്ശാല' എന്നപേരിൽ സംഘടിപ്പിച്ച പരിപാടിക്ക് ടി.എ.എ.ഐ കേരള ചാപ്ടർ ചെയർപേഴ്സൺ മറിയാമ്മ ജോസ്, ഇന്ത്യ ടൂറിസം റീജിയണൽ ഡയറക്ടർ വെങ്കിടേഷ് ദത്താത്രേയൻ, സംസ്ഥാന ടൂറിസം വകുപ്പ് അഡിഷണൽ സെക്രട്ടറി ഡി. ജഗദീഷ്, ഡി.ജി.എച്ച് ഡയറക്ടർ ജോർജ് ഡോമിനിക്, ഐ.എച്ച്.എം പ്രിൻസിപ്പൽ രാജശേഖരൻ, നീലകണഠ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ശില്പശാലയിൽ ടൂറിസം രംഗത്തെ പ്രമുഖർ, സംരംഭകർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.