
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച ഇന്റർ കൊളേജിയേറ്റ് കൾച്ചറൽ ഫെസ്റ്റ് പ്രിൻസിപ്പൽ പ്രൊഫ. ജോൺസൺ കെ.എം ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. താര ഗംഗാധരൻ, ക്രിസാലിസ് കോ ഓർഡിനേറ്റർ സ്മിത എലിസബത്ത് എന്നിവർ സംസാരിച്ചു.
തേവര സെക്രട്ട് ഹാർട്ട് കോളേജ് ഓവറോൾ കിരീടം നേടി. ക്രിസാലിസ് സ്വരൂപിക്കുന്ന പണം
ദീർഘകാലരോഗങ്ങൾ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'സൊലേസ്' എന്ന സംഘടനക്ക് കൈമാറും.