high-court

കൊച്ചി: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന വ്യാജേന നിയമനത്തട്ടിപ്പിന് ശ്രമിച്ച കേസിൽ കോഴിക്കോട് സ്വദേശി എ.കെ. ലെനിൻരാജിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരനടക്കമുള്ള പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും കേസിന്റെ ഗൗരവവും കണക്കിലെടുത്താണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി വിലയിരുത്തി.ആയുഷ് വകുപ്പിൽ മരുമകൾക്ക് നിയമനം വാഗ്ദാനം ചെയ്ത് മലപ്പുറം സ്വദേശി ഹരിദാസിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയതിന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയാണ് ലെനിൻരാജ്. ആരോഗ്യമന്ത്രിയുടെ പി.എ. അഖിൽ മാത്യുവായി ആൾമാറാട്ടം നടത്തിയ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണ് ഒന്നാംപ്രതി.