kothamangalam
വൈസ് പ്രസിഡൻ്റ് ആനീസ് വർഗീസ് ബഡ്ജറ്റ് അവതരിപ്പിക്കുന്നു.

കോതമംഗലം: കാർഷിക മേഖല , ഭവനനിർമ്മാണം, കുടിവെള്ളം, കളിസ്ഥലം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്ത് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ആനീസ് ഫ്രാൻസി​സ് അവതരിപ്പിച്ചു.708293409 രൂപ വരവും 570706473 രൂപ ചെലവും 137586936 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കാർഷികമേഖലയ്ക്ക് 7018320, ഭവന പദ്ധതികൾക്ക് 25000000, പശ്ചാത്തല മേഖലയ്ക്ക് 12258000, കുടിവെള്ളം 7060000, ആരോഗ്യ മേഖലയ്ക്ക് 7350000, വനിതാ ക്ഷേമ പദ്ധതികൾക്ക് 3685840 കേന്ദ്രാവിഷ്കൃത പദ്ധതികൾക്കും ദാരിദ്ര്യ ലഘൂകരണ പദ്ധതി​കൾക്കുമായി 432358000 എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്. പ്രസിഡന്റ് പി.എ.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജോമി തെക്കേക്കര, സാലി ഐപ്പ് , ജെയിംസ് കോറമ്പേൽ, ഡയാന നോബി, നിസാമോൾ ഇസ്മായിൽ, റ്റി.കെ. കുഞ്ഞുമോൻ, കെ.കെ. ഗോപി, എം.എ.മുഹമ്മദ്, അനുവിജയനാഥ്, ലിസി ജോസഫ്, ആഷ ജയിംസ്, ജോസ് വർഗീസ്, ജെസി​ സാജു , കാന്തി വെള്ളക്കയ്യൻ, ഡോ. അനുപം .എസ് തുടങ്ങിയവർ സംസാരി​ച്ചു.