കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ 9ാം വാർഡിൽ മിൽമ കരിയിലപ്പാടം കനാൽപ്പാലം നിർമ്മാണത്തിന് 9.64 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.വി. ശ്രീനിജിൻ എം. എൽ.എ അറിയിച്ചു. ഇവിടെയുള്ള ചെറിയ പാലം അപകടാവസ്ഥയിലായിരുന്നു. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പുതുക്കി പണിയാൻ ഫണ്ട് അനുവദിച്ചത്.