അങ്കമാലി: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. നായത്തോട് സ്കൂൾ ജംഗ്ഷനിൽ സംഘടിപ്പിച്ച ബ്ലോക്ക്തല അനുസ്മരണ സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം അതുൽ ഡേവീസ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ പ്രസിഡന്റ് എബിൻ ചെറിയാൻ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ മുൻ നഗരസഭ ചെയർമാൻ കെ.കുട്ടപ്പൻ, കൗൺസിലർ ടി.വൈ ഏല്യാസ് പു.ക.സ ജില്ലാ ജോ. സെക്രട്ടറി ഷാജി യോഹന്നാൻ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് വിനീത ദിലീപ്, ജിജോ ഗർവ്വാസീസ് എം.എസ്.സുബിൻ, പി.വി. ശരത്ത് തുടങ്ങിയവർ സംസാരിച്ചു.