അങ്കമാലി : നഗരസഭ വാർഷി​ക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിൽ മങ്ങാട്ടുകരയിൽ ടൈൽ വിരിച്ച് നവീകരിച്ച മങ്ങാട്ടുകര വെമ്പിളിയം ക്ഷേത്രം റോഡ് നഗരസഭാ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റീത്തപോൾ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി. എൻ. ജോഷി നഗരസഭ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ. ഏല്യാസ്, എൻ.എസ്.എസ്. ശാഖാ സെക്രട്ടറി ബാബു കുമാർ, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി കെ.കെ. വിജയൻ, എം.എസ് രാധാകൃഷ്ണൻ എന്നിവർ സംസാരി​ച്ചു.