പറവൂർ: താലൂക്ക് നെയ്ത്ത് തൊഴിലാളി യൂണിന്റെ നേതൃത്വത്തിൽ കൈത്തറി തൊഴിലാളികൾ പറവൂർ മിനിസിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിൽ തൊഴിലെടുക്കുന്നവർക്ക് നൂലും കൂലിയും കൃത്യമായി വിതരണം ചെയ്യുക, കേന്ദ്ര സർക്കാരിന്റെ കൈത്തറി വ്യവസായത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് എ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എ. വിദ്യാനന്ദൻ, ടി.എസ്. ബേബി, കെ.പി. സദാനന്ദൻ, കെ.എസ്. സജീവൻ എന്നിവർ സംസാരിച്ചു.