തൃപ്പൂണിത്തുറ: ജില്ലയിലെ കൂടുതൽ വാഹന രജിസ്ട്രേഷൻ നടക്കുന്ന തൃപ്പൂണിത്തുറ ജോയിന്റ് ആർ.ടി ഓഫീസിൽ മാസങ്ങളായി ആർ.സി. ബുക്കോ ലൈസൻസോ കിട്ടാത്തവർ ഏറെ. കാലതാമസത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് വി.അജിത് കുമാർ പറഞ്ഞു. നാളെ രാവിലെ 10.30 ന് ജോയിന്റ് ആർ.ടി. ഓഫീസിന് മുമ്പിൽ ധർണ നടത്തും.

സ്മാർട്ട് കാർഡിന് അപേക്ഷകരിൽനിന്ന് പണം വാങ്ങുന്നുണ്ടെങ്കിലും അച്ചടിക്കൂലി യഥാസമയം നൽകുന്നതിൽ സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണം. ഡ്രൈവിംഗ് ലൈസൻസും ആർ.സി ബുക്കും അച്ചടിച്ചു സമയബന്ധിതമായി നൽകുന്നില്ലെന്ന വൻ പരാതികൾ ജനങ്ങൾക്കിടയിൽ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുന്നതെന്ന് അജിത്ത്കുമാർ അറിയിച്ചു.