 
പറവൂർ: പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ കമലാ സദാനന്ദനെ തിരഞ്ഞെടുത്തു. എൽ.ഡി.എഫ് ധാരണപ്രകാരം പ്രസിഡന്റായിരുന്ന സിംന സന്തോഷ് രാജിവച്ചിരുന്നു. കോൺഗ്രസ് പ്രതിധികളായ മൂന്ന് പേർ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. സി.പി.ഐ ദേശീയ കൗൺസിൽ, സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ്. ഖാദി ബോർഡ് അംഗവും മീറ്റ് പ്രോഡക്ടസ് ഇന്ത്യ ചെയർപേഴ്സൺ, പൗൾട്ടറി ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ, വനിതാ വികസന കോർപ്പറേഷൻ ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.