y

തൃപ്പൂണിത്തുറ: സമഗ്രശിക്ഷ കേരളം വായന പരിപോഷണ ഗുണമേന്മ പരിപാടിയായ ബഡ്‌ഡിംഗ് റൈറ്റേഴ്സിന്റെ ഭാഗമായി അദ്ധ്യാപകർക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ രാധിക വർമ്മ അദ്ധ്യക്ഷയായി. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോ-ഓർഡിനേറ്റർ എ. സിംലകാസിം മുഖ്യ പ്രഭാഷണം നടത്തി. സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ വി.ആർ. ദീപ ദേവി പദ്ധതി വിശദീകരിച്ചു. ബി.പി.സി ഇൻ-ചാർജ് കെ.എൻ. ഷിനി സ്വാഗതവും ട്രെയിനർ ടി.വി. ദീപ നന്ദിയും പറഞ്ഞു. ജില്ലയിലെ 15 ബി.ആർ.സികളിൽ നിന്നായി 45 അദ്ധ്യാപകർ പങ്കെടുത്തു.